കിൽത്താൻ: ഇന്നലെ രാവിലെ ആറു മണിക്ക് കടമത്ത് ദ്വീപിൽ നിന്നും പുറപ്പെട്ട എച്ച്.എസ്.സി പറളി വെസൽ കിൽത്താൻ ദ്വീപ് വഴി വൈകുന്നേരത്തോടെ മംഗലാപുരം പഴയ തുറമുഖത്ത് എത്തിച്ചേർന്നു. വടക്കൻ ദ്വീപുകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പുതിയ വെസൽ സർവ്വീസ്. മംഗലാപുരത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് കിൽത്താൻ ദ്വീപ്. കൽപ്പേനി, ആന്ത്രോത്ത് ദ്വീപുകളിൽ നിന്നും കൊച്ചിയിലേക്ക് ഉള്ളതിനേക്കാൾ ദൈർഘ്യം കുറവാണ് കിൽത്താൻ ദ്വീപിൽ നിന്നും മംഗലാപുരത്തേക്ക്. അതുകൊണ്ട് തന്നെ പുതിയ വെസൽ സർവ്വീസ് തുടരുകയാണെങ്കിൽ വടക്കൻ ദ്വീപുകളെ വൻകരയുമായി ബന്ധിപ്പിക്കാൻ ഏറ്റവും എളുപ്പമാവും.

LEAVE A REPLY

Please enter your comment!
Please enter your name here