ആന്ത്രോത്ത്: സി.പി.ഐ(എം), സി.ഐ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ ആന്ത്രോത്തിൽ മെയ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപ് മത്സ്യ തൊഴിലാളി യൂണിയൻ ആന്ത്രോത്ത് സെക്രട്ടറി സഖാവ് കോയമ്മകോയാ പതാക ഉയർത്തി ശേഷം നിരവധി പ്രവർത്തകർ അണിനിരന്ന വിളംബര ബൈക്ക് റാലിയ നടന്നു.
വൈകുന്നേരം നടന്ന പൊതുപരിപാടിയിൽ സി.പി.ഐ(എം) ആന്ത്രോത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് അക്ബർ അലി കെ.കെ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ സഖാവ് നാസർ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഷാഫി ഖുറൈശിയും സി.പി.ഐ(എം) ലക്ഷദ്വീപ് സോഷ്യൽ മീഡിയ കൺവീനർ സഖാവ് സലീം. കെപിയും അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സി.പിഐ(എം) ലക്ഷദ്വീപ് സോഷ്യൽ മീഡിയ കോർഡിനേറ്റർ സഖാവ് സയ്യിദ് ബഹാഉദ്ധീൻ മെയ്ദിന പ്രഭാഷണം നടത്തി.
ചടങ്ങിൽ ആന്ത്രോത്ത് ദ്വീപിലെ പഴയകാല മത്സ്യതൊഴിലാളി യൂസുഫ് പണ്ടാത്തുപുരയെ (ആമ്പുള്ള ഇയ്യബ) പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പൊതു സമ്മേളനത്തിനു ശേഷം കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു.