ആന്ത്രോത്ത്: ആന്ത്രോത്ത് ഗേൾസ് ഹൈസ്കൂളിൽ ഇനി എട്ടാം ക്ലാസ് വരെ മാത്രമായിരിക്കും ഉണ്ടാവുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ നൽകും. ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ക്ലാസുകൾ മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിൽ ക്രമീകരിക്കും. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് ഡാനിയ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വേനലവധി കഴിഞ്ഞ് അടുത്ത അധ്യയന വർഷം ആരംഭിക്കുമ്പോൾ ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ആന്ത്രോത്ത് പ്രിൻസിപ്പലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here