കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള അന്തിമ വോട്ടർ പട്ടിക തയ്യാറായി. 29,278 പുരുഷന്മാരും 28,506 സ്ത്രീകളും ഉൾപ്പെടെ ആകെ 57,784 വോട്ടർമാരാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിലാണ്. ഒൻപതു പോളിംഗ് ബൂത്തുകളുള്ള ആന്ത്രോത്ത് ദ്വീപിൽ 5313 പുരുഷന്മാരും 5355 സ്ത്രീകളും ഉൾപ്പെടെ 10,668 വോട്ടർമാരാണ് ആകെയുള്ളത്. വെറും 136 പുരുഷന്മാരും 101 സ്ത്രീകളും ഉൾപ്പെടെ 237 വോട്ടർമാരുള്ള ബിത്ര ദ്വീപിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ബിത്ര ഗവ സീനിയർ ബേസിക് സ്കൂളിലായിരിക്കും ഏക പോളിംഗ് ബൂത്ത് പ്രവർത്തിക്കുക. www.dweepmalayali.com

എല്ലാ ദ്വീപുകളിലെയും വിവരങ്ങൾ താഴെ കാണുന്ന വിധമാണ്.

  • ബിത്ര ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 1, ആകെ പുരുഷ വോട്ടർമാർ – 136, ആകെ സ്ത്രീ വോട്ടർമാർ – 101, മൊത്തം 237 വോട്ടർമാർ
  • ചെത്ത്ലാത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 2, ആകെ പുരുഷ വോട്ടർമാർ – 1033, ആകെ സ്ത്രീ വോട്ടർമാർ – 1021, മൊത്തം 2054 വോട്ടർമാർ
  • കിൽത്താൻ ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 4, ആകെ പുരുഷ വോട്ടർമാർ – 1967, ആകെ സ്ത്രീ വോട്ടർമാർ – 1822, മൊത്തം 3789 വോട്ടർമാർ
  • കടമത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 5, ആകെ പുരുഷ വോട്ടർമാർ – 2346, ആകെ സ്ത്രീ വോട്ടർമാർ – 2422, മൊത്തം 4768 വോട്ടർമാർ
  • അമിനി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 6, ആകെ പുരുഷ വോട്ടർമാർ – 3605, ആകെ സ്ത്രീ വോട്ടർമാർ – 3548, മൊത്തം 7153 വോട്ടർമാർ
  • ആന്ത്രോത്ത് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 9, ആകെ പുരുഷ വോട്ടർമാർ – 5313, ആകെ സ്ത്രീ വോട്ടർമാർ – 5355, മൊത്തം 10,668 വോട്ടർമാർ
  • കൽപ്പേനി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 4, ആകെ പുരുഷ വോട്ടർമാർ – 1987, ആകെ സ്ത്രീ വോട്ടർമാർ – 2004, മൊത്തം 3991 വോട്ടർമാർ
  • മിനിക്കോയ് ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 8, ആകെ പുരുഷ വോട്ടർമാർ – 4406, ആകെ സ്ത്രീ വോട്ടർമാർ – 4196, മൊത്തം 8602 വോട്ടർമാർ
  • കവരത്തി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 9, ആകെ പുരുഷ വോട്ടർമാർ – 4945, ആകെ സ്ത്രീ വോട്ടർമാർ – 4703, മൊത്തം 9648 വോട്ടർമാർ
  • അഗത്തി ദ്വീപ് – ആകെ പോളിംഗ് ബൂത്തുകൾ – 7, ആകെ പുരുഷ വോട്ടർമാർ – 3540, ആകെ സ്ത്രീ വോട്ടർമാർ – 3334, മൊത്തം 6874 വോട്ടർമാർ www.dweepmalayali.com

ഏറ്റവും കൂടുതൽ വോട്ടർമാർ അമിനി ശഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലെ വടക്ക് ബൂത്തിലാണ്. ഇവിടെ 645 പുരുഷ വോട്ടർമാരും 651 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. ബിത്രയിലെ ഏക പോളിംഗ് ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള സമയം ഈ മാസം 17 വരെയായിരുന്നു. അതിനു ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയത്. www.dweepmalayali.com

LEAVE A REPLY

Please enter your comment!
Please enter your name here