അമിനി: അമിനി ദ്വീപിന്റെ വടക്കേ ഭാഗത്തായി ലക്ഷദ്വീപ് വനം, പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. വലിയ രൂപത്തിൽ പടരാൻ തുടങ്ങിയ തീ ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായി വിജയകരമായി അണക്കാൻ സാധിച്ചു. കടലിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആളപായം ഒന്നും തന്നെയില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നി രക്ഷാ സേനയും പൊലീസും എണ്ണത്തിൽ കുറവായതിനാൽ നാട്ടിലെ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചിരന്നു. എല്ലാവരും ചേർന്ന് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് തീയണക്കാൻ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here