കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ എം.പിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മറ്റി അധ്യക്ഷനുമായ അഡ്വ. ഹംദുള്ളാ സഈദ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കവരത്തി സെക്രട്ടേറിയറ്റിന് അടുത്തുള്ള സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ പ്രത്യേകം തയാറാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ എത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ലക്ഷദ്വീപ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ശ്രീ. അർജുൻ മോഹൻ ഐ.എ.എസിന് മുന്നിലാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here