കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പി ശരത് ചന്ദ്ര പവാർ സ്ഥാനാർഥിയായി മത്സരിക്കുന്ന സിറ്റിംഗ് എം.പി പി.പി മുഹമ്മദ് ഫൈസൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കവരത്തി സെക്രട്ടേറിയറ്റിന് അടുത്തുള്ള സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ പ്രത്യേകം തയാറാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ എത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ലക്ഷദ്വീപ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ശ്രീ. അർജുൻ മോഹൻ ഐ.എ.എസിന് മുന്നിലാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പാർട്ടി ലക്ഷദ്വീപ് ഘടകം അധ്യക്ഷൻ ശ്രീ അബ്ദുൽ മുത്തലിബ്, മറ്റു നേതാക്കൾ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here