കിൽത്താൻ: സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി ക്ഷാമവും ശക്തമായ ഘട്ടത്തിൽ വിവിധ മേഖലകളിലുള്ള തൊഴിലാളികളെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ചുകൊണ്ട് കിൽത്താൻ യൂത്ത് കോൺഗ്രസ് അവതരിപ്പിച്ച വർക്ക് അറ്റ് കിൽത്താൻ എന്ന തൊഴിൽ പദ്ധതി മാതൃകയാവുന്നു. കിൽത്താനിൽ വിവിധ മേഖലകളിൽ വൈദഗ്ദ്യമുള്ള തൊഴിലാളികളെ ഒരുമിച്ചു കൂട്ടുന്നത് വഴി തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആവശ്യക്കാർക്ക് തൊഴിലാളികളെ കണ്ടെത്താനും സഹായമൊരുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
വർക്ക് അറ്റ് കിൽത്താൻ എന്ന പേരിൽ കിൽത്താൻ സ്വദേശികളെ ഒരുമിച്ചു കൂട്ടി ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗ്രൂപ്പിൽ തൊഴിലിനെ കുറിച്ചും തൊഴിലാളികളെയും അന്വേഷിക്കാം. ഇതുസംബന്ധമായ ചർച്ചകളും ഇടപാടുകളും നടത്താം. പദ്ധതി നാടിന്റെ ഒന്നാകെയുള്ള ക്ഷേമം ലക്ഷ്യമാക്കിയാണെന്നും സംഘടനാ രാഷ്ട്രീയ ഭേദമന്യേ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് പറഞ്ഞു.