ഡൽഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ സ്ഥാപിക്കുന്ന പുതിയ നാവിക താവളം രാജ്യത്തിന് അറബിക്കടലിലെ റഡാറായി മാറും. വാണിജ്യ കപ്പലുകളുടെ തിരക്കേറിയ പാതയായ 9 ഡിഗ്രി കപ്പൽ ചാലിലാണ് മിനിക്കോയി സ്ഥിതിചെയ്യുന്നത് ഇവിടെ നിന്നും മാലിദ്വീപ് അടക്കമുള്ള മറ്റ് പ്രദേശങ്ങളിലേക്കുള്ള ദൂരവും താരതമ്യേനെ കുറവാണ്. അതുകൊണ്ടുതന്നെ സമുദ്ര വ്യാപാര പാതയിലെയും അറബിക്കടലിലെയും തീരപ്രദേശങ്ങളിലെയും സുരക്ഷയുടെ കാര്യത്തിൽ മിനിക്കോയിലെ നാവിക താവളം ഒരു റഡാർ പോലെ പ്രവർത്തിപ്പിക്കാം എന്നാണ് കണക്കുകൂട്ടൽ.
അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തിന്റെ സൈനികശക്തിയിൽ നിർണായക സ്ഥാനത്തേക്ക് മിനിക്കോയിലെ നാവികത്താവളം മാറും. കപ്പൽ ചാലിൽ കടന്ന് വാണിജ്യ കപ്പലുകൾ തട്ടിയെടുക്കുന്ന സോമാലിയൻ കടൽക്കുള്ള കാര്യം നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാകും പുതിയ നാവികതാവളം. രാപ്പകൽ വ്യത്യാസം ഇല്ലാതെ യുദ്ധവിമാനങ്ങൾ ഇറങ്ങാൻ സൗകര്യം ഉള്ള എയർ സ്ട്രിപ്പാണ് മിനിക്കോയി നാവികത താവളത്തിന്റെ പ്രധാന സവിശേഷത. ഇന്ത്യയുടെ സൈനിക നീക്കങ്ങളിലും തന്ത്രപ്രധാനമായ ഇടമായി മിനിക്കോയി മാറും.