അഗത്തി: മാലിദ്വീപിനെക്കാൾ പലമടങ്ങ് ഭംഗിയുള്ളതാണ് ലക്ഷദ്വീപ് തീരങ്ങൾ എന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ലക്ഷദ്വീപിൽ എത്തിയതായിരുന്നു അദ്ദേഹം. അഗത്തി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ റിപബ്ലിക്കൻ പാർട്ടി പ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. തുടർന്ന് ബംഗാരം ദ്വീപിലേക്ക് പോയ അദ്ദേഹം കുടുംബ സമേതം സ്ക്യൂബാ ഡൈവിങ്ങ് ചെയ്തു.

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ ലക്ഷദ്വീപ് സന്ദർശന വേളയിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് മാലിദ്വീപ് യാത്ര റദ്ദാക്കിയാണ് കുടുംബ സമേതം ലക്ഷദ്വീപിലേക്ക് എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാര്യ സീമാ രാംദാസ് അത്താവാലെ, മകൻ ജീത്ത് രാംദാസ് അത്താവാലെ, സുഹൃത്തുക്കൾ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here