പ്രശസ്ത നടന്‍ പ്രതാപചന്ദ്രന്‍റെ മകള്‍ പ്രതിഭ പ്രതാപ് സിനിമാ അഭിനയരംഗത്തേക്ക് കടന്നുവരുന്നു. നടൻകൂടിയായ ജയന്‍ ചേര്‍ത്തല ആദ്യമായി സംവിധാനം ചെയ്യുന്ന കിറ്റ് ക്യാറ്റ് എന്ന സിനിമയിലാണ് പ്രതിഭ അഭിനയിക്കുന്നത്. നേരത്തെ പ്രതിഭയ്ക്ക് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുള്ള പരിചയമുണ്ട്.

മികച്ച വേഷങ്ങളിലൂടെ അഭിനയരംഗത്ത് തുടരാനാണ് പ്രതിഭയുടെ തീരുമാനം. ഈ ചിത്രത്തിൽ നടന്‍ ജോണി ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യാവേഷമാണ് പ്രതിഭയ്ക്ക് ലഭിച്ചിരിക്കുന്നത്. വിന്‍സ് പ്രൊഡക്ഷന്‍സാണ് ബാനര്‍. ഒരു സ്ക്കൂളിന്‍റെ പശ്ചാത്തലത്തിലാണ് ‘കിറ്റ് ക്യാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ കഥ പറയുന്നത്.

ഉര്‍വശിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നായികയായി എത്തുന്നത് ശ്രീസംഖ്യയാണ്. പ്രശസ്ത നടി കല്‍പ്പനയുടെ മകളാണ് ശ്രീസംഖ്യ.

LEAVE A REPLY

Please enter your comment!
Please enter your name here