
ആന്ത്രോത്ത് : മലയാളം അധ്യാപകനായ അസ്ഹറുദ്ദീൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന കഥകളുടെ ഒരു പുതിയ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. ‘ബാപ്പുരുമോൻ കഥകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് ഇന്ന്, നവംബർ 14, 2025-ന് ബാലദിനത്തോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് azar.talks എന്ന ഇൻസ്റ്റാഗ്രാം പേജിൽ റിലീസ് ചെയ്യും.
പഴയകാല കഥകളും ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകളും ഒരുമിപ്പിച്ച് ‘ഒരു ലോഡ് കഥകൾ’ എന്ന രീതിയിലാണ് ഈ പരമ്പര ക്രമീകരിച്ചിട്ടുള്ളത്. അനിമേഷൻ രൂപത്തിലുള്ള അവതരണം കഥകൾക്ക് കൂടുതൽ ആകർഷകത്വം നൽകുമെന്നാണ് പ്രതീക്ഷ. കുട്ടികളിൽ ചിന്താശേഷി വർദ്ധിപ്പിക്കാനും അവരുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും ഈ കഥകൾ പ്രചോദനമാകുമെന്ന് അധ്യാപകൻ പറയുന്നു. പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് പഴയകാല കഥകളെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ലക്ഷദ്വീപിലെ ആദ്യ ആനിമേഷൻ സീരീസാണ് ‘ബാപ്പുരുമോൻ കഥകൾ’. കുട്ടികൾക്ക് ഒരു മുതൽക്കൂട്ട് ആകാൻ സാധ്യതയുള്ള ഈ വേറിട്ട ഉദ്യമത്തിന് വേണ്ട പ്രോത്സാഹനങ്ങൾ നൽകി ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്ന് കഥാ പരമ്പരയുടെ ഭാഗമാകാവുന്നതാണ്.
















