കവരത്തി: 2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി പ്രീ ടെസ്റ്റിന്റെ പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു. സെൻസസ് 2027 ന്റെ മുന്നോടിയായി ഉള്ള ഒരു റിഹേഴ്സൽ ആണ് പ്രീ ടെസ്റ്റ് .സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്വെയറു കളും ടെസ്റ്റ് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിൻറെ ഭാഗമായി ലക്ഷദ്വീപിൽ കവരത്തി ദ്വീപിൽ 10/11/2015 മുതൽ 30/11/2015 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ എല്ലാ വീടുകളിലും സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നതായിരിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചാർജ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here