മമ്മൂട്ടിയുടെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. ഈ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15നണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. ഈ സിനിമ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുങ്ങുന്നതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഭ്രമയുഗം നിങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതി. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. രാഹുൽ സദാശിവനാണ് സംവിധായകൻ.

തമിഴിൽ സൂപ്പർ ഹിറ്റായ വിക്രം വേദ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭ്രമയുഗം’. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here