രജനികാന്ത് ‘സംഘി’യല്ലെന്നു നടത്തിയ പരാമർശം, പുതിയ സിനിമയായ ലാൽ സലാമിന്റെ പ്രചാരണതന്ത്രം എന്ന ആക്ഷേപം തള്ളി സംവിധായിക ഐശ്വര്യ രജനികാന്ത്. ‘ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിന്‍റെ മകളുടെ വിശദീകരണം.
തമിഴ് സിനിമയിൽ 7 വർഷത്തെ ഇടവേളക്ക് ശേഷം സംവിധായക ആയെത്തുന്ന ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്ത് സംഘി അല്ലെന്ന് മകൾ ഐശ്വര്യ അഭിപ്രായപ്പെട്ടത്. സംഘി അല്ലാത്തത് കൊണ്ടാണ് ലാൽസലാമിൽ അഭിനയിച്ചതെന്ന് കൂടി ഐശ്വര്യ പറഞ്ഞത് സിനിമയുടെ പ്രചാരണ തന്ത്രമെന്ന വിമർശനം പിന്നാലെ ഉയർന്നിരുന്നു .
ഇത്തരത്തിലുള്ള വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ച ഐശ്വര്യ, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും അതുകൊണ്ട് തന്നെയാണ് അത് തുറന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ രാഷ്ട്രീയം പറഞ്ഞോ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ വാക്കുകൾ. സ്റ്റൈൽ മന്നൻ അതിഥി വേഷത്തിൽ എത്തുന്ന ലാൽസലാമിന് രാജനി റിലീസുകളുടെ പതിവ് ഹൈപ്പില്ലെന്ന വിമർശനങ്ങൾക്കും ഐശ്വര്യ മറുപടി നൽകി.
ഈ സിനിമയുടെ കഥയിലാകട്ടെ അഭിപ്രായത്തിലാകട്ടെ, എഴുത്തിന്റെ ശക്തിയെ എനിക്ക് ബഹുമാനമാണ്, അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെയും കാണുന്നവരുടെയും അഭിപ്രായത്തിലാണ്, അവരാണ് ചിത്രത്തെ എവിടെ എത്തിക്കണമെന്ന് തീരുമാനിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. വിഷ്ണു വിശാലും വിക്രണതും പ്രധാന വേഷങ്ങളിൽ എത്തുന്ന ലാൽസലാം വെള്ളിയാഴ്ച ആണ്തിയേറ്ററുകളിൽ എത്തുന്നത്.
‘സോഷ്യൽ മീഡിയകളിൽ ഞാൻ കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാൽ അവിടെ നടക്കുന്നതിനെ കുറിച്ചും എന്റ ടീം പറയാറുണ്ട്. ചില പോസ്റ്റുകളും പ്രചാരണങ്ങളും അവർ കാണിച്ചുതരും. ഇവ കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്. അത് എന്നെ വേദനിപ്പിക്കുന്നുണ്ടെന്നായിരുന്നു ഐശ്വര്യ നേരത്തെ പറഞ്ഞത്.