2024 ൽ ബോളിവുഡില്‍ വിവാദമായ സിനിമകളിൽ ഒന്നാണ് ‘അനിമല്‍’. ഈ സിനിമയിലെ ശക്തമായ സ്ത്രീവിരുദ്ധതയായിരുന്നു വിമര്‍ശനങ്ങളില്‍ നിറഞ്ഞു നിന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചിത്രത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇതിൽ പ്രധാനിയായിരുന്നു നടി കങ്കണ റണാവത്ത്. നടിക്കെതിരെ സംവിധായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

തന്റെ സിനിമകളിൽ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നായിരുന്നു സന്ദീപ് നടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍. താന്‍ സന്ദീപിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ അത് പരാജയം ആകും എന്നാണ് കങ്കണ പറയുന്നത്.

”സിനിമകളുടെ നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാരീതിയിലുള്ള കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം, അത് ഒരു സാധാരണ കാര്യമാണ്. എന്റെ വിമര്‍ശനത്തോട് സന്ദീപ് ജി കാണിച്ച ബഹുമാനം, അദ്ദേഹം പൗരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍.”

” ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്” എന്നായിരുന്നു കങ്കണ എക്‌സില്‍ എഴുതിയത് .

LEAVE A REPLY

Please enter your comment!
Please enter your name here