കടമത്ത്: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിന്റെ സമുദ്രാതിർത്തിയിൽ നിന്ന് അതീവ സംരക്ഷിത വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെ നിയമവിരുദ്ധമായി പിടികൂടിയ ‘സഫ്രീന 2’ (Safrreena 2) എന്ന ബോട്ട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 2026 ജനുവരി 22-നായിരുന്നു സംഭവം. വന്യജീവി സംരക്ഷണ നിയമത്തിലെ (WPA, 1972) ഷെഡ്യൂൾ–1 വിഭാഗത്തിൽ ഉൾപ്പെടുന്ന ബോട്ടിൽനോസ് വെഡ്ജ്ഫിഷ്, ബോ മൗത്ത് ഗിറ്റാർഫിഷ് എന്നിവയെ അനധികൃതമായി കൈവശം വെച്ചതിനാണ് അധികൃതർ നടപടിയെടുത്തത്.

Advertisement

ആവശ്യമായ അനുമതി പത്രമോ അംഗീകൃത ക്രൂ ലിസ്റ്റോ ഇല്ലാതെയാണ് സംഘം മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് WLOR (KDT) 01/2026 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്യുകയും, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here