കവരത്തി: ദ്വീപിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മേലാബ ബീച്ച് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 22-ന് രാവിലെ 7 മണി മുതൽ 10 മണി വരെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പ്രശസ്ത എഴുത്തുകാരനും റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായ എസ്.എസ്.കെ (സെയ്ദ് ഷെയ്ഖ് കോയ) ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റേജ് പരിസരത്ത് നടന്ന പരിപാടിയിൽ ഹബീബ് റഹ്മാൻ T.P, അലിക്കോയ B, മുഹമ്മദ് L.M, ജഹാന്ഗീർ A.P എന്നിവർ നേതൃത്വം നൽകി.

Advertisement

​യൂണിയൻ അംഗങ്ങൾക്ക് പുറമെ സാമൂഹിക സേവനത്തിൽ താല്പര്യമുള്ള ഒട്ടേറെ നാട്ടുകാരും ഈ ഉദ്യമത്തിൽ പങ്കാളികളായി. തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പൂർണ്ണമായും ശേഖരിച്ച് ചാക്കുകളിലാക്കി കവരത്തി സെൻട്രൽ ഗാർബേജ് ഡിപ്പോയിൽ എത്തിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ജനസേവനത്തിനും മുൻഗണന നൽകുന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ഈ പ്രവർത്തനം ജനശ്രദ്ധ പിടിച്ചുപറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here