കവരത്തി: ലക്ഷദ്വീപ് ചീഫ് ഇലക്ടറൽ ഓഫീസറുടെ കീഴിൽ പുരോഗമിച്ചുവരുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പരാതികൾ ബോധിപ്പിക്കുന്നതിനുമായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക യോഗം ചേർന്നു. കവരത്തി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇലക്ഷൻ ഒബ്സർവർ സോമശേഖര അപ്പാറാവു കോട്ടാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ), ബി.ജെ.പി, സി.പി.ഐ.എം, എൻ.സി.പി, ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Advertisement

​ഓരോ ദ്വീപിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ബാക്കിയുള്ളവരുടെ കൃത്യമായ കണക്കുകൾ യോഗം ചർച്ച ചെയ്തു. പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ ഇലക്ഷൻ ഒബ്സർവർ ചോദിച്ചറിഞ്ഞു. നിലവിൽ സമർപ്പിച്ചിട്ടുള്ള ഫോമുകളുടെ സൂക്ഷ്മപരിശോധന നടത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു.

Advertisement

​തുടർന്ന്, ഫെബ്രുവരി 14-ന് എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്ന് ലക്ഷദ്വീപ് ചീഫ് ഇലക്ടറൽ ഓഫീസ് അറിയിച്ചു. ഇതോടെ രാജ്യത്ത് സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) പരിശോധനകൾ പൂർത്തിയാക്കുന്ന ആദ്യ പ്രദേശം എന്ന നേട്ടം ലക്ഷദ്വീപിന് കൈവരും.

LEAVE A REPLY

Please enter your comment!
Please enter your name here