അന്ത്രോത്ത്: കപ്പൽ ജീവനക്കാരനും ആന്ത്രോത്ത് ദ്വീപ് സ്വദേശിയുമായ പീർ മുഹമ്മദിന്റെ സ്മരണാർത്ഥം ആന്ത്രോത്ത് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7 മണിക്ക് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. നമീദ് ഇസ്മായിൽ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ ഡോ. താഹ സയ്യിദ് അധ്യക്ഷത വഹിച്ചു. പീർ മുഹമ്മദിന്റെ വേർപാട് വ്യാപാരി സമൂഹത്തിനും അസോസിയേഷനും വലിയൊരു നഷ്ടമാണെന്നും അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.

Advertisement

​തുടർന്ന് നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് സയ്യിദ് മുർതല തങ്ങൾ നേതൃത്വം നൽകി. പരേതന്റെ പരലോക മോക്ഷത്തിനായി നടന്ന പ്രത്യേക പ്രാർത്ഥനയിൽ സഹപ്രവർത്തകർ ഭക്തിപൂർവ്വം പങ്കുചേർന്നു. സൈനുൽ നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. പ്രിയ സഹപ്രവർത്തകനോടുള്ള ആദരസൂചകമായി അസോസിയേഷൻ സംഘടിപ്പിച്ച ഈ സംഗമം പീർ മുഹമ്മദിന്റെ സ്മരണകൾ പുതുക്കുന്ന വേദിയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here