കിൽത്താൻ: കിൽത്താൻ ദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവേകിക്കൊണ്ട് ഗവൺമെന്റ് സീനിയർ സെക്കന്ററി സ്കൂൾ, ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകളുടെയും ഡിജിറ്റൽ പഠന ഉപകരണങ്ങളുടെയും ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് നിർവ്വഹിച്ചു. 18-ാം ലോക്‌സഭയുടെ എം.പി. ലാഡ് (MPLADS) ഫണ്ടിൽ നിന്നും ഏകദേശം 13.60 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ലാപ്‌ടോപ്പുകൾ, ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണ് സ്കൂളുകൾക്ക് ലഭ്യമാക്കിയത്.

Advertisement

ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സാങ്കേതികവിദ്യാധിഷ്ഠിത പഠന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ സഹായമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here