ആന്ത്രോത്ത്: ആന്ത്രോത്ത് തഖവിയത്തുൽ മുസ്ലിമീൻ മദ്രസയുടെ (TMM) ആഭിമുഖ്യത്തിൽ മാസാന്ത സ്വലാത്ത് മജ്‌ലിസ് ആരംഭിച്ചു. മദ്രസ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ മുഴുവൻ വിശ്വാസികൾക്കും ആത്മീയ ഉണർവ് നൽകാനാണ് മജ്‌ലിസ് ലക്ഷ്യമിടുന്നത്.

​ഇശാഅ് നിസ്‌കാരത്തിനു ശേഷം മദ്രസാ അങ്കണത്തിൽ നടന്ന പരിപാടിയിൽ ടി.എം.എം. പ്രസിഡൻ്റ് സയ്യിദ് കോയ ജെ.ഇ അദ്ധ്യക്ഷത വഹിച്ചു. പാട്ടകൽ സയ്യിദ് മുഹമ്മദ് ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കമായി. മഅ്ദിൻ അക്കാദമി ചെയർമാൻ ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ ഇജാസിയത്തോടെ മുഖ്യ സ്വലാത്തുകളും അസ്മാഉൽ ഹുസ്നയും പാരായണം ചെയ്തു.

​ജെ.എച്ച്.എസ്.ഐ പ്രസിഡൻ്റ് സയ്യിദ് സൈഫുദ്ദീൻ സഖാഫി, അൽ അബ്റാർ ജനറൽ സെക്രട്ടറി ഹക്കീം സഖാഫി തുടങ്ങിയ പണ്ഡിതന്മാർ സംബന്ധിച്ചു. ​എല്ലാ ഇംഗ്ലീഷ് മാസത്തെയും അവസാന ശനിയാഴ്ചകളിലാണ് സ്വലാത്ത് മജ്‌ലിസ് നടത്തുക എന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here