
കവരത്തി: ഭരണപരമായ കാരണങ്ങളാൽ മാറ്റിവെച്ച 34-മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ (LSG) പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറും എഡ്യൂക്കേഷൻ ഡയറക്ടറുമാണ് പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 24 മുതൽ നവംബർ 2 വരെ കിൽത്താനിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിംസുകൾ, 2025 നവംബർ 4 മുതൽ 13 വരെയായിട്ടാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ദ്വീപുകളിലെ പ്രിൻസിപ്പൽമാർ അതനുസരിച്ച് അതത് ടീമുകളെ സജ്ജമാക്കണമെന്നും ഹോസ്റ്റ് ദ്വീപിന്റെ പ്രിൻസിപ്പൽ തുടർ നടപടികളുമായി സഹകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
അതേസമയം, 69-ാമത് ദേശീയ സ്കൂൾ ഗെയിംസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ലക്ഷദ്വീപ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക സെലക്ഷൻ ട്രയൽസ് നടത്താനും തീരുമാനമായി. വോളിബോൾ U-17, U-19 വിഭാഗം ആൺകുട്ടികൾക്കായുള്ള ടീം തിരഞ്ഞെടുപ്പ് ട്രയൽസുകൾ 2025 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ കവരത്തിയിൽ വെച്ച് നടക്കും. ഇതിനായി, സ്കൂൾ ഗെയിംസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏറ്റവും സാധ്യതയുള്ള കളിക്കാർ ഉൾപ്പെട്ട ലിസ്റ്റ് ബന്ധപ്പെട്ട ദ്വീപുകളിലെ പ്രിൻസിപ്പൽമാർ 2025 ഒക്ടോബർ 28-നകം സമർപ്പിക്കേണ്ടതാണ്. U-17 വിഭാഗം മത്സരം ഉത്തർപ്രദേശിലെ ബറേലിയിൽ നവംബർ 11 മുതൽ 15 വരെയും, U-19 വിഭാഗം മത്സരം മധ്യപ്രദേശിലെ നർസിംഗ്പൂരിൽ നവംബർ 13 മുതൽ 17 വരെയും നടക്കും.
















