
ആന്ത്രോത്ത്: സയണിസ്റ്റ് ഭീകരതയുടെ ഇരകളായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ജെ.എച്ച്.എസ്.ഐയുടെ (JHSI) ആഭിമുഖ്യത്തിൽ ആന്ത്രോത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമാധാനപരമായ അന്തരീക്ഷത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ആന്ത്രോത്ത് ഖാളി സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫിയുടെ ദുആയോട് കൂടി JDS ൽ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് സ്റ്റേജ് പരിസരത്ത് അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജെ.എച്ച്.എസ്.ഐ പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീൻ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി പി.പി യൂസുഫ് തങ്ങൾ ഇർഫാനി സ്വാഗതം പറഞ്ഞു. ജെ.എച്ച്.എസ്.ഐ എക്സിക്യൂട്ടീവ് അംഗം സൈഫുള്ള ഇർഫാനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജെ.എച്ച്.എസ്.ഐ സെക്രട്ടറി പ്രമേയാ അവതരണം നടത്തി. കെ.പി പൂകുഞ്ഞികോയ, പി മുത്ത്കോയ, പി മുഹമ്മദ് ഖലീൽ, ഹക്കീം സഖാഫി തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. നാഇബ് ഖാളി ഹുസൈൻ സഖാഫി പ്രാർത്ഥന നടത്തി. ജോ. സെക്രട്ടറി മഅറൂഫ് ലത്തീഫി നന്ദിയും പറഞ്ഞു.
