
കവരത്തി: തലസ്ഥാന നാഗരിയെ ആവേശത്തിലാക്കി, പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസണിന്റെ ലോഗോ പ്രകാശനം നടന്നു. 2025 ഒക്ടോബർ 5 ന് വൈകുന്നേരം 5:30 ന് കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ (സദ്ദാം ഹുസൈൻ ബീച്ച്) വെച്ചായിരുന്നു ചടങ്ങ്.
പരിപാടിയിൽ ഗണേഷ് കുമാർ DYSP അസിസ്റ്റന്റ് കമാന്റർ മുഖ്യാതിഥിയായിരുന്നു. കൂടാതെ LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി നിസാമുദ്ദീൻ, RSC സെക്രട്ടറി ഷിഹാസ് എന്നിവരും പങ്കെടുത്തു.
പെന്റാഡ് ഫുട്സാൽ പ്രോഗ്രാം കോർഡിനേറ്റർ ഹാഷിം, സെക്രട്ടറി സക്കീർ, ജോയിന്റ് കൺവീനർ ഫിൽസർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കവരത്തി ദ്വീപിലെ നിരവധി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ ഈ ചടങ്ങിൽ പങ്കെടുത്തു.
കവരത്തി ദ്വീപിലെ ഏറ്റവും ജനപ്രിയവും സംഘാടന മികവുമുള്ള ചാമ്പ്യൻഷിപ്പുകളിലൊന്നാണ് പെന്റാഡ് ഫുട്സാൽ. ടൂർണമെന്റിന്റെ നാലാം സീസൺ നവംബറിൽ നടക്കും. പുതിയ സീസണിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ലക്ഷദ്വീപിലെ ഫുട്ബോൾ പ്രേമികൾ.
