ആന്ത്രോത്ത്: ഇസ്രായേൽ ഉപരോധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് SYS ആന്ത്രോത്ത് സോണിന്റെ ആഭിമുഖ്യത്തിൽ  (ഒക്ടോബർ 05, 2025, ഞായർ) വൈകുന്നേരം നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം ജനശ്രദ്ധ ആകർഷിച്ചു.

​മേച്ചേരി ഓഫീസ് പരിസരത്ത് നിന്ന് പഞ്ചായത്ത്‌ സ്റ്റേജ് വരെ നീണ്ട പ്രകടനത്തിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിലും, ഭക്ഷണവും വെള്ളവും നിഷേധിക്കുന്ന ക്രൂരമായ ഉപരോധത്തിലും പങ്കെടുത്തവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

​ഫലസ്തീൻ പതാകകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി മുന്നോട്ട് നീങ്ങിയ പ്രകടനം, മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന നടപടികൾക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന് ആഹ്വാനം ചെയ്തു. SYS Youth Squre-ൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, സമാധാനപരമായ പ്രതിഷേധത്തിലൂടെ ഫലസ്തീൻ ജനതക്ക് പിന്തുണയറിയിക്കാൻ ലക്ഷദ്വീപിലെ ജനങ്ങളും ഒന്നിച്ചുചേർന്നു.

​ക്രൂരമായ നടപടികൾക്കെതിരെ ശബ്ദമുയർത്തേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതിയ ഈ ഐക്യദാർഢ്യ പ്രകടനം ശ്രദ്ധേയമായ പ്രതിഷേധ പരിപാടികളിൽ ഒന്നായി മാറി.

മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹസ്സൻ ബാഖവി പ്രാർത്ഥന നടത്തി, SYS സോൺ പ്രസിഡന്റ് ഹിദായത്തുള്ള സഖാഫി സ്വാഗതം പറഞ്ഞു, ഖാസിം അഹ്സനി മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ SYS മുൻ സെക്രട്ടറി മുസ്തഫ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here