അഗത്തി: ലക്ഷദ്വീപ് ഭരണകൂടം അഗത്തി എയർപോർട്ടിന്റെ വികസനത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കുമായി തിരിച്ചറിഞ്ഞ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികളുടെ ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടർ രാഹുൽ രാത്തോഡ്, ഡാനിക്സ്)ൾ ആണ് 2025 സെപ്റ്റംബർ 17-ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ലക്ഷദ്വീപ് ഭരണകൂടം അഗത്തി എയർപോർട്ടിന്റെ വികസനവും വിപുലീകരണവും, അതോടൊപ്പം പ്രതിരോധ, ടൂറിസം സൗകര്യങ്ങളും ഉൾപ്പെടുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, SIA വിജ്ഞാപനം നമ്പർ FNo.34/53/2021-LR, തീയതി 15.02.2023 പ്രകാരം വിജ്ഞാപനം ചെയ്ത ഭൂമികളുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഡൈവേർഷൻ സർട്ടിഫിക്കറ്റുകളും മറ്റ് അനുമതികളും ഇതോടെ റദ്ദാക്കിയിരിക്കുന്നതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

കൂടാതെ, മുകളിൽ വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പ് ജില്ലാ കളക്ടർ UTLA-യുടെ PA-യ്ക്ക് അയച്ചിട്ടുണ്ട്. അഗത്തി ഡെപ്യൂട്ടി കളക്ടർ ഡോ. രാഹുൽ രാത്തോഡ്, ഡാനിക്സ് ആണ് ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here