തിരുവനന്തപുരം: ലക്ഷദ്വീപിലെ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ അടിയന്തിരമായി പ്രസിദ്ധീകരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ ലക്ഷദ്വീപ് ഘടകം കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കത്ത് നൽകി.ഡ ൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് പ്രഖ്യാപിച്ച പ്രൈമറി ടീച്ചേഴ്‌സ് (PRT) റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 16 ആണ്. കൂടാതെ അടിസ്ഥാന യോഗ്യതകളിൽ ഒന്ന് ഡി.എൽ.എഡ് കോഴ്‌സ് പൂർത്തിയാക്കുക എന്നതുമാണ്.

ഡി.എൽ.എഡ് കോഴ്സിന്റെ നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾക്ക് ഈ അവസരം നഷ്ടമാകാൻ സാധ്യതയുണ്ട്. ആയതിനാൽ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകാത്ത വിധത്തിൽ ഫലം പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ് എഫ് ഐ കത്ത് നൽകിയത്. എസ്.എഫ്.ഐ കേരളാ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവാണ് ലക്ഷദ്വീപ് ഘടകത്തിന് വേണ്ടി വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയത്. നേരത്തെ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ പരീക്ഷാഫലം വൈകിയതിനെ തുടർന്ന് പ്ലസ് വൺ പ്രവേശനം അനിശ്ചിതത്വത്തിൽ ആയിരുന്നു. കേരളാ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിവുടെ ഇടപെടലിനെ തുടർന്ന് അവർക്ക് പിന്നീട് അഡ്മിഷൻ നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here