കവരത്തി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി (ചരക്കു സേവന നികുതി) ഇളവുകൾ രാജ്യത്തെ സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട പ്രദേശവാസികൾക്കും വലിയ സാമ്പത്തിക ഉണർവ്വ് പകരുകയാണെന്ന് ലക്ഷദ്വീപ് ബിജെപി ഘടകം പ്രസിഡന്റ് കെ.എൻ. കാസിമിക്കോയ പറഞ്ഞു.

ലക്ഷദ്വീപിന്റെ സുപ്രധാന മേഖലകളായ മത്സ്യബന്ധനം, തെങ്ങുകൃഷി എന്നിവയ്ക്ക് പുതിയ ഇളവുകൾ ഉത്തേജനം പകരുമെന്നും ചരക്ക് മേഖലയിൽ ഓരോ ഉൽപ്പന്നങ്ങൾക്കും വലിയ നികുതിയിളവുകൾ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വീപ് സമൂഹത്തിലെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും ബിജെപി ലക്ഷദ്വീപ് ഘടകം വിലയിരുത്തി.

പത്രസമ്മേളനത്തിൽ ബിജെപി സ്ഥാപക പ്രസിഡന്റ് ഡോക്ടർ കെ.പി. മുത്തുക്കോയ, ജനറൽ സെക്രട്ടറി ശഹർ ബാനു, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജാഫർഷാ, ട്രഷറർ എം. സെയ്ദലി എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here