കിൽത്താൻ: ലക്ഷദ്വീപ് എം പി അഡ്വ.ഹംദുള്ള സഈദിന്റെ അഭാവത്തെ വിമർശിച്ച് എൻ.വൈ.സി കിൽത്താൻ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സബാഹ് അറക്കൽ. ലക്ഷദ്വീപ് എം.പിയെ കാണ്മാനില്ല എന്ന പരാതി കിൽത്താൻ സ്റ്റേഷൻ ഓഫീസർക്ക് നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധവും വിമർശനവും തുറന്ന് കാട്ടിയത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നാളുകളായി തുടർന്ന് വരുന്ന ജനവിരുദ്ധ നയങ്ങളും ദ്വീപ് ജനതയോട് കാണിക്കുന്ന അവഗണനയും തുടരുമ്പോഴും എം.പി. ഹംദുള്ള സഈദ് കഴിഞ്ഞ രണ്ട് മാസത്തോളമായി സ്വന്തം മണ്ഡലത്തിൽ എത്തിയിട്ടില്ല എന്ന് അദ്ദേഹം തന്റെ പരാതിയിൽ പറയുന്നു.

പാർലിമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി അടക്കമുള്ള സുപ്രധാന വിഭാഗങ്ങൾ ദ്വീപ് സന്ദർശനം നടത്തിയ സാഹചര്യത്തിലും ദ്വീപ് ജനതയുടെ പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ എം.പി മുന്നോട്ട് വരാതെ തന്റെ മണ്ഡലത്തിലെ അടിസ്ഥാന ചുമതല പോലും നിർവഹിക്കാത്തത് ഏറെ ആശങ്ക ഉണ്ടാക്കുന്നു. അതിനാലാണ് ഈ പരാതി എന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here