കവരത്തി : ദേശീയ തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി വരുന്ന വോട്ടർപട്ടിക പരിഷ്കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ(എസ്.ഐ.ആർ) മുന്നോടിയായി ലക്ഷദ്വീപ് ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീ. ഗൗരവ് സിങ് രജാവത്, ഐ.എ.എസിന്റെ നിർദേശപ്രകാരം കവരത്തി ചീഫ് ഇലക്ടറൽ ഓഫീസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇലക്ടറൽ ഓഫീസർമാർക്കും ബൂത്ത്‌ ലെവൽ ഓഫീസർമാർക്കുമായി പരിശീലനപരിപാടി ആരംഭിച്ചു. ലക്ഷദ്വീപ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ആർ. ഗിരി ശങ്കർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ശിവം ചന്ദ്ര ഐഎഎസ്, പത്ത് ദ്വീപുകളിൽ നിന്നുള്ള എ.ഇ.ആർ.ഒ,ബി.എൽ.ഒ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

SSR 2025 ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വോട്ടർമാർ SIR 2002 ലിസ്റ്റിലും ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. യോഗ്യരായ വോട്ടർമാർക്ക് വോട്ട് ഉറപ്പ് വരുത്തുന്നതിനായി ഇനിയും പരിശീലന പരിപാടികൾ സംഘടിപ്പിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here