ആന്ത്രോത്ത്: ഡെപ്യൂട്ടി കളക്ടർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സിപിഐ(എം) രംഗത്ത്. സായി സെന്റർ കോച്ച് ഷെഫീക്ക് മാഷിനെതിരെ ഡെപ്യൂട്ടി കളക്ടർ നടത്തിയ ജാതിയ അധിക്ഷേപത്തിലും, തെങ്ങു കർഷകർക്കും തെങ്ങു കയറ്റ തൊഴിലാളികൾക്കും മേൽ അടിച്ചേൽപ്പിച്ച അശാസ്ത്രീയമായ ഉത്തരവിലും പ്രതിഷേധിച്ചാണ് സിവിൽ സ്റ്റേഷൻ മാർച്ച് നടത്തിയത്. സിപിഐ(എം) ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി ഷാഫി ഖുറൈശി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

റേഷൻ അരി ക്ഷാമവും, പെട്രോൾ പമ്പിലെ ഇന്ധന ക്ഷാമവും പരിഹരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ(എം) നേതാക്കൾ ബിഡിഒയുമായി നടത്തിയ ചർച്ചയിൽ, ഈ വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് ബിഡിഒ ഉറപ്പുനൽകി.

ആശംസ അറിയിച്ചു കൊണ്ട് എൽസി അംഗം എം.കെ. ഫതഹുദ്ദീൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യാസർ എന്നിവർ സംസാരിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ, ഡെപ്യൂട്ടി കളക്ടറെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥർ ജനങ്ങളെ സേവിക്കുന്നതിന് പകരം വ്യക്തി വൈരാഗ്യവും പകപോക്കലും വെച്ച് പ്രവർത്തിക്കുകയാണെന്ന് ഷാഫി ഖുറൈശി കുറ്റപ്പെടുത്തി. ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി തക്കതായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ(എം), ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർ സംയുക്തമായി പങ്കെടുത്ത ഈ പ്രതിഷേധം ഒരു സൂചന മാത്രമാണെന്നും, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഷാഫി ഖുറൈശി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here