അഗത്തി: യാത്രി സേവാ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ലക്ഷദ്വീപിലെ ഏക എയർപോർട്ട്‌ ആയ അഗത്തി എയർ പോർട്ട്‌. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തെ അഗത്തി എയർപോർട്ട് ഡയരക്ടർ മധുകുമാർ അനുഗമിച്ചു. ലക്ഷദ്വീപിന്റെ തനത് പ്രാദേശിക കലാരൂപങ്ങളായ കോൽക്കളി, പരിചക്കളി , ദഫ് മുട്ട് ഉൾപ്പെടെയുള്ളവ ചടങ്ങുകളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

പരിപാടികളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്‌,വിദ്യാർത്ഥികൾക്കായി ക്വിസ്സ്, പെയിന്റിംഗ് മത്സരങ്ങൾ, വൃക്ഷതൈ നടൽ തുടങ്ങിയവയും സംഘടിപ്പിച്ചു. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിമാനത്താവളം സന്ദർശിക്കാനുള്ള അവസരം നൽകുകയും വിദ്യാർത്ഥികൾക്ക് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here