കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ പഞ്ചസാര ഉൾപ്പെടെ ആവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിൽ കോറൽ കപ്പൽ മാത്രമാണ് ദ്വീപിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നത്. കഴിഞ്ഞ മാസം 28-നാണ് കപ്പൽ അവസാനമായി കവരത്തിയിൽ എത്തിയത്.

ബർജുകളുടെ സർവീസ് കുറവായതും, മോശം കാലാവസ്ഥ കാരണം ചരക്ക് നീക്കത്തെ ആശ്രയിക്കുന്ന ഉരുക്കളുടെ വരവ് ഇല്ലാത്തതും നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാക്കി.

ഇനി ഓഗസ്റ്റ് 14-നാണ് അടുത്ത കോറൽ കപ്പൽ കവരത്തിയിൽ എത്തുക. എന്നാൽ, കപ്പൽ ഒരു ദിവസം കൂടി വൈകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികൂല കാലാവസ്ഥ തുടർന്നാൽ കപ്പൽ വൈകാൻ ഇനിയും സാധ്യതയുണ്ട്. അതുവരെ മധുരമില്ലാത്ത കട്ടൻ ചായ കുടിക്കാനാണ് ദ്വീപുകാരുടെ വിധി. ഈ സാഹചര്യത്തിൽ ആവശ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഉടൻ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here