Image: Roshan Chetlat

ആന്ത്രോത്ത് : പൊതുജനങ്ങൾക്ക് ആവശ്യമായ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കവരത്തിയിൽ നിന്നും ആന്ത്രോത്തിലേക്ക് ഉടൻ എത്തിക്കുന്നതിനായി നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആന്ത്രോത്ത് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ജില്ലാ കളക്ടർക്ക് കത്ത് സമർപ്പിച്ചു.

ഇന്ധനങ്ങൾ ദ്വീപിലേക്ക് എത്തിക്കുന്നതിനായി ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കവരത്തിയിൽ നിന്നും ഇന്ധനമെത്തിക്കാൻ ആവശ്യമായ കാർഗോ വെസ്സലുകൾ എത്തേണ്ടതുണ്ട്. 200 ബാരൽ പെട്രോളും 100 ബാരൽ ഡീസലുമാണ് എത്തിക്കേണ്ടത്.

ഇന്ധനലഭ്യത കുറവായതിനാൽ ആന്ത്രോത്ത് ദ്വീപ് നിവാസികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here