
കൊച്ചി: കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4 ഗ്രാം എം.ഡി.എം.എയും 30 എൽ.എസ്.ഡി സ്റ്റാംപുമായി 2 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് സ്വദേശിനി ഔബുകറുഗോത്തി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഉയർന്ന മാസ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളാണ് ഇരുവരും. പളളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്.
വിപണിയിൽ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരിയുമായിട്ടാണ് ഇവരെ എക്സൈസ് പിടികൂടിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഐ.ടി സ്ഥാപനത്തിലായിരുന്നു ഇവർ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോമായി ജോലി നോക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി വഴി ലഹരി പാഴ്സലായി വരുത്തിയതിന് ശേഷം ചില്ലറ വിൽപന നടത്തുകയാണ് ഇവരുടെ രീതി.
