കവരത്തി: മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽ ക്ലബിന്റെ കോർഡിനേറ്ററുമായിരുന്ന പാലക്കാട് സ്വദേശി അഡ്വ. പി. പ്രേംനാഥിനെ ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി, ലീഗൽ ലിറ്ററസി സെൽ പ്രൊജക്റ്റ് കോർഡിനേറ്ററായി നിയമിച്ചു.

ലക്ഷദ്വീപ് സ്കൂൾ വിദ്യാർത്ഥികളിൽ നിയമ അവബോധം വളർത്തുന്നതിനായി ആദ്യമായി ആരംഭിക്കുന്ന ലീഗൽ ലിറ്ററസി ക്ലബുകൾക്ക് നേതൃത്വം നൽകുകയും വിവിധ നിയമപരമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും അഡ്വ. പ്രേംനാഥ് തന്നെയാണ്. സമഗ്രമായ നിയമ ശാക്തീകരണത്തിനും സാമൂഹിക നീതിക്കുമായുള്ള പുതിയ ശ്രമങ്ങൾക്കാണ് ലക്ഷദ്വീപ് ഒരുക്കങ്ങൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here