
കവരത്തി: ആറുമാസമായി പല സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഭീമൻ പെരുമ്പാമ്പിനെ കവരത്തി പാസഞ്ചർ ജെട്ടിയുടെ പരിസരത്ത് നിന്നും പിടികൂടി. വിഷപ്പാമ്പ് അല്ലെങ്കിലും മനുഷ്യനെ വരിഞ്ഞു മുറുക്കി അകത്താക്കാൻ പെരുമ്പാമ്പിന് സാധിക്കും. പൂർണ്ണ വളർച്ചയെത്തിയ പെരുമ്പാമ്പിനെയാണ് പിടിച്ചത് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആറുമാസമായി പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പാമ്പിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇന്ന് പാസഞ്ചർ ജെട്ടി പരിസരത്ത് കണ്ട പാമ്പിനെ നാട്ടുകാർ പിടികൂടി ഫോറസ്റ്റ് വകുപ്പിന് കൈമാറുകയായിരുന്നു. ഫോറസ്റ്റ് വകുപ്പ് പ്രത്യേക കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന പാമ്പിനെ പിന്നീട് കേരളത്തിൽ എത്തിച്ച് കേരളാ ഫോറസ്റ്റ് വകുപ്പിന് കൈമാറും എന്നാണ് അറിയുന്നത്.
