
ആന്ത്രോത്ത്: ഇടച്ചേരി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വിമ്മിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് മെഡിക്കൽ ഓഫിസർ ഡോ.സ്വാലിഹ് കോമളം അധ്യക്ഷത വഹിച്ചു. സ്വിമ്മിങ്ങ് ട്രൈനറും ഇടച്ചേരി ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹിയുമായ അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സ്വിമ്മിങ്ങ് രംഗത്തെ നേട്ടം പരിഗണിച്ച് മുഹമ്മദ് അൻവർ ഹിഷാം കെ, കായിക രംഗത്തെ നേട്ടം പരിഗണിച്ച് അബ്ദുൽ ഹക്കീം എം, സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് മുഹമ്മദ് കാസിം യു.കെ എന്നിവരെ ഇടച്ചേരി ബ്രദേഴ്സ് ക്ലബ്ബ് ആദരിച്ചു.
സ്വിമ്മിങ്ങ് ക്യാമ്പിന് നാഷണൽ താരവും എ.ഐ.സി.എസ് സ്വിമ്മിങ്ങ് മെഡലിസ്റ്റുമായ ആമിർ സുഹൈൽ കെ.ടി, മാസ്റ്റേഴ്സ് നാഷണൽ സ്വിമ്മർ അബ്ദുൽ റസാഖ് ബി, യു.ടി ലെവൽ സ്വിമ്മർ അബ്ദുൽ സലാം കെ, മാസ്റ്റേഴ്സ് നാഷണൽ സ്വിമ്മർ മുഹമ്മദ് ഇഖ്ബാൽ ബി, യു.ടി ലെവൽ സ്വിമ്മർ ഫസൽ കെ.ടി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന അടിയന്തിര സാഹചര്യങ്ങളിൽ സി.പി.ആർ എങ്ങനെ നൽകാം എന്ന പരിശീലനത്തിന് നഴ്സിംഗ് ഓഫീസർ ബി. ഷാനവാസ് നേതൃത്വം നൽകി. ഇജാസ് അഹമദ് സഫ്‌വാൻ എം.പി നന്ദിയും പറഞ്ഞു.
