കവരത്തി: ലക്ഷദ്വിപിലെ സ്കൂളുകളിൽ ഇനി മുതൽ അറബി ഭാഷാ പഠനം ഉണ്ടാവില്ല. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായുള്ള ത്രി ഭാഷാ പദ്ധതി അടുത്ത അധ്യയന വർഷം മുതൽ ലക്ഷദ്വിപിൽ നടപ്പിലാക്കുന്നതായി ലക്ഷദ്വിപ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ പത്മകാർ റാം ത്രിപാഠി ഇറക്കിയ ഉത്തരവിൽ പറയുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളിൽ പഠിപ്പിക്കുക. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയിൽ മലയാളത്തിന് മുന്തിയ പരിഗണന നൽകുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നിലവിൽ അറബിക് അധ്യാപകരായി സേവനമനുഷ്ഠിച്ചു വരുന്ന സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തെ കുറിച്ച് ഈ ഉത്തരവിൽ ഒന്നും പരാമർശിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here