
ആന്ത്രോത്ത്: ഫ്രണ്ട്സ് പ്രീമിയർ ലീഗ് സീസൺ 3 ഈ മാസം 18 മുതൽ ആന്ത്രോത്ത് മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രണ്ടു പൂളുകളിലായി പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലീഗ് ഘട്ടത്തിൽ 25 മാച്ചുകൾ നടക്കും. ഗ്രൂപ്പ് തിരിക്കുന്നതിനുള്ള ലോട്ട് ഇടൽ ചടങ്ങ് വോളിബോൾ കോച്ച് മുഹമ്മദ് ശഫീഖ് ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി യു.കെ മുഹമ്മദ് ഖാസിം, ആന്ത്രോത്ത് ഐലന്റ് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അലി, ടീം മാനേജർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നും കേരളത്തിൽ നിന്നുമായി 160 ക്രിക്കറ്റ് താരങ്ങളാണ് ഫ്രണ്ട്സ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കടമത്ത് ദ്വീപിൽ നിന്നുള്ള ടി.ടി.ആർ ക്ലബിന്റെ ജൂനിയർ ടീമും ടൂർണമെന്റിൽ എത്തുന്നതായി സംഘാടകർ അറിയിച്ചു. 18-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ തായിവാ, റോയൽ സ്റ്റാർ എന്നീ ടീമുകൾ ഏറ്റുമുട്ടും.
