
കവരത്തി: ഈ മാസം 14-ആം തിയ്യതി കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എം.വി ലഗൂൺസ് കപ്പലിന്റെ 161 ടിക്കറ്റുകൾ ബ്ലോക്ക് ചെയ്തു. ആകെ 386 ടിക്കറ്റുകളാണ് ലഗൂൺസിൽ ഉള്ളത്. ഏതാണ്ട് 42 ശതമാനത്തോളം ടിക്കറ്റുകളാണ് ലക്ഷദ്വീപ് ഭരണകൂടം ബ്ലോക്ക് ചെയ്തിരിക്കുന്നത്. കടമത്ത്, അമിനി, കവരത്തി, അഗത്തി എന്നീ ദ്വീപുകളിലേക്ക് പോവുന്ന കപ്പലിന്റെ മടക്കയാത്രക്കുള്ള ടിക്കറ്റുകളാണ് അസാധാരണമായ രീതിയിൽ ബ്ലോക്ക് ചെയ്തത്.
വിവിധ വകുപ്പുകൾക്കും സി.ആർ.പി.എഫിനും പുറമെ ടെന്റ് സിറ്റിക്കായി പത്ത് ടിക്കറ്റുകൾ, സി.എസ്.എലിനായി 85 ടിക്കറ്റുകൾ ഉൾപ്പെടെ 161 ടിക്കറ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതോടെ അവധിക്കാലത്ത് ചികിത്സകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വൻകരയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന സാധാരണക്കാരായ യാത്രക്കാർ ടിക്കറ്റ് കിട്ടാതെ ദുരിതത്തിലാണ്.
