
ആന്ത്രോത്ത്: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആന്ത്രോത്ത് മൂല ബീച്ചിൽ പല സ്ഥലങ്ങളിലായി വേസ്റ്റ് ബിൻ സ്ഥാപിച്ചു. പെരുന്നാൾ ദിനത്തിൽ ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന ബീച്ചിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ബീച്ചിന്റെ ഭംഗി നഷ്ടപ്പെടുന്നത് സാധാരണ കാഴ്ചയാണ്. ഇതു തടയാനാണ് പ്രത്യേക വേസ്റ്റ് ബിൻ സ്ഥാപിച്ചത് എന്നും എല്ലാവരും വേസ്റ്റ് ബിനിൽ മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കണം എന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ അഭ്യർഥിച്ചു.
