
അമിനി: അമിനി ജവഹർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കവല പ്രസംഗം സംഘടിപ്പിച്ചു. നാടിന്റെ വിവിധ കവലകളിലായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് മുൻ ചെയർപേഴ്സൺ ശ്രി. പാറ്റാക്കാട പുക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാമുഹിക, സാംസ്ക്കാരിക, ആത്മീയ രാഷ്ട്രിയ നേതാക്കൾ സംസാരിച്ചു.
