
കവരത്തി: വിശ്വസ്ഥരായ സാക്ഷികൾ മാസപിറവി കണ്ടത് അറിയിച്ചതിനാൽ കവരത്തിയിൽ ഇന്ന് ( 31.03.2025 തിങ്കൾ) പെരുന്നാളാണെന്ന് കവരത്തി ഖാസി ഹംസത്ത് മുസ്‌ലിയാർ പ്രഖ്യാപിച്ചു. മറ്റു ദ്വീപുകളിൽ എവിടെയും ഇതുവരെയായി മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭ്യമായിട്ടില്ല. മറ്റെല്ലാ ദ്വീപിലും റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കുമെന്ന് ഖാളിമാരുടെ പ്രതിനിധികൾ അറിയിച്ചു.
