
കവരത്തി: ലഹരി ഉപയോഗിക്കുന്നത് സ്വന്തം ജീവിതത്തെയും സമൂഹത്തെയും നശിപ്പിക്കുമെന്ന് കവരത്തി ഖത്തീബ് മുഹമ്മദ് സഖാഫി പറഞ്ഞു. ദൂരദർശൻ പ്രതിനിധിക്ക് നൽകിയ പ്രത്യേക റമദാൻ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലക്ഷദ്വിപിൽ ഇസ്ലാം മത വിശ്വാസികൾ റംസാൻ മാസ അനുഷ്ഠാനങ്ങളിലാണ്.
വ്രതാനുഷ്ഠാന കർമ്മങ്ങൾക്കൊപ്പം സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്ന് കവരത്തി ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് സഖാഫി റംസാൻ മാസ സന്ദേശമായി ദ്വീപ് നിവാസികളെ ഓർമ്മപ്പെടുത്തി. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് ഇന്തയുടേത്. ആദിത്യ മര്യാദ കൊണ്ട് ലോകത്തിനെ തന്നെ വിസ്മയിപ്പിച്ച പ്രദേശമാണ് ലക്ഷദ്വീപ്. ആ സ്നേഹവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.
