
അഗത്തി: അഗത്തി കച്ചേരി ജെട്ടിക്ക് സമീപം തീപിടിച്ചു. സമീപത്തെ രണ്ടു ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഫയർ ഫോഴ്സിന് വിവരം അറിയിച്ചിരുന്നുവെങ്കിലും അവർ എത്തുമ്പോഴേക്ക് പൂർണ്ണമായി കത്തിനശിച്ചിരുന്നു. പടക്കം പൊട്ടിച്ച തീ എത്തിയതാണ് തീ പിടിക്കാൻ കാരണമായത് എന്നാണ് അറിയുന്നത്.
