ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപ് സ്വദേശി എസ്.വി സയ്യിദ് മുഹമ്മദ് അബൂ സ്വാലിഹിന്റെ മകനും ഫുട്ബോൾ താരവുമായ പി. സയ്യിദ് മുഹമ്മദ് ഉബൈദുള്ളക്ക് യൂറോപ്പിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബിൽ ഒൻപത് മാസത്തെ പരിശീലനത്തിന് അവസരം ലഭിച്ചു. യൂറോപ്പിലെ ബോസ്നിയ കേന്ദ്രമായി പ്രവർത്തിക്കുന്ന എഫ്.കെ ആൽഫ മോഡ്രിക്ക എന്ന പ്രമുഖ ക്ലബിനു കീഴിൽ ഒൻപത് മാസത്തെ പരിശീലനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ട്രൈനിംഗിനായുള്ള യാത്രാ, ഭക്ഷണം, താമസം എന്നിവക്കായി വലിയ സാമ്പത്തിക ചിലവുണ്ട്. 6500 യൂറോ (₹5 ലക്ഷത്തോളം രൂപ) ക്ലബിൽ കെട്ടി വെക്കണം എന്നാണ് എഫ്.കെ ആൽഫ മോഡ്രിക്ക എന്ന ക്ലബിൽ നിന്നും അറിയിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരം മുതലാണ് പരിശീലനം. നവംബർ അവസാനത്തോടെയാണ് പരിശീലനം പൂർത്തിയാവുക. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ അടക്കേണ്ട സംഖ്യയിൽ ചെറിയ ഇളവു നൽകുന്നതിന് ക്ലബ് തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. എന്നാലും ബാക്കിയുള്ള തുക പോലും കണ്ടെത്തുന്നതിന് സയ്യിദ് മുഹമ്മദ് ഉബൈദുള്ളയുടെ കുടുംബത്തിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ലക്ഷദ്വീപിലെ കായിക പ്രേമികളുടെ സഹകരണം അത്യാവശ്യമായ ഘട്ടത്തിലാണ് മുൻ കായികാധ്യാപകനായ ബി. ജലാലുദ്ദീൻ വീഡിയോ സന്ദേശം വഴി സഹായം അഭ്യർത്ഥിച്ചത്. ഉബൈദുള്ളയുടെ പിതാവ് സയ്യിദ് മുഹമ്മദ് സ്വാലിഹിന്റെ അക്കൗണ്ട് വിവരങ്ങൾ തായെ നൽകുന്നു.

SAYYID MOHAMMED SWALIH

A/C NO: 99522210007325

CANARA BANK 

ANDROTT BRANCH

IFSC: CNRB0019952

GOOGLE PAY NO: 8281355991

പ്ലസ് ടൂ പഠനത്തിന് ശേഷം പൂർണ്ണമായി ഫുട്ബോൾ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉബൈദുള്ളയുടെ വലിയ സ്വപ്നമാണ് പ്രമുഖ ക്ലബിനു കീഴിൽ പരിശീലനം നേടുക വഴി ഫുട്ബോൾ തന്റെ പ്രൊഫഷണായി മാറ്റുക എന്നത്. അതിനു വേണ്ടി ദീർഘ നാളായി കൊച്ചിയിൽ താമസിച്ചു പരിശീലനം നടത്തുകയും ഒഴിവു സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ഇതിനായുള്ള സാമ്പത്തികം സമാഹരിക്കുകയും ചെയ്തു വരികയാണ്. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റിയ നല്ല ഒരു അവസരം ലഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സാമ്പത്തികം നൽകാനാവാത്തതിന്റെ പേരിൽ ആ അവസരം നഷ്ടമായിക്കൂടാ. അതുകൊണ്ട് ലക്ഷദ്വീപിലെ കായിക പ്രേമികളുടെ നിസ്സീമമായ സഹായം ഉണ്ടാവേണ്ടത് ആ കുടുംബത്തിന് അത്യാവശ്യമാണ്. നമ്മുടെ താരങ്ങൾ ദേശീയ ടീമിന്റെ ഭാഗമായി വരെ കളിക്കുന്ന ഈ കാലത്ത്, ഉബൈദുള്ളയുടെ സ്വപ്നം പൂവണിയട്ടെ. അതുവഴി അന്താരാഷ്ട്ര വേദികളിലേക്ക് സ്വപ്നം കാണാൻ പുതു തലമുറ കായിക താരങ്ങൾക്ക് പ്രചോദനമാവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here