
അമിനി: മനുഷ്യ ജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും തകർക്കും വിധം സമൂഹത്തിൽ പെരുകി വരുന്ന ലഹരി വ്യാപനത്തിനെതിരെ ബഹുസ്വര പ്രതിരോധം ഉയരണമെന്ന് ഉണർത്തി SKSSF അമിനി ദ്വീപിൽ ലഹരി ജാഗ്രതാ ജാഥ സംഘടിപ്പിച്ചു.
SKSSF ലക്ഷദ്വീപ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബൂസ്വാലിഹ് തങ്ങൾ നയിച്ച ജാഥയിൽ അമിനി ദ്വീപിലെ ആബാല വൃദ്ധം ജനങ്ങളും അണിനിരന്നു.
സിദ്ധീഖ് മൗലാ അറബിക് കോളേജിൽ നിന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് പ്രസിഡന്റ് ഹംസക്കോയ ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ SKSSF സ്റ്റേറ്റ് ഓർഗനൈസിങ്ങ് സെക്രട്ടറി മുഹമ്മദ് ഖാസിം ഫൈസി, ജഅഫർ ഹുസൈൻ യമാനി എന്നിവർ പ്രസംഗിച്ചു.
അമിനി ഖത്തീബ് ഹംസക്കോയ ദാരിമി എം.കെ, സൈദലി ഫൈസി കെ.പി, പി.കെ സ്ബ്ദുസ്സലാം, നാസിം എം.സി, അയ്യൂബ് ദാരിമി, സഈദ് യമാനി, മുഹമ്മദ് ഖാസിം യമാനി, മുഹമ്മദ് സഈദ് പി, എസ്.എം.കെ ഹാജി, അഹ്‌മദ് നിസാർ ഫൈസി, ശിഹാബുദീൻ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.
