
കൊച്ചി: ലക്ഷദ്വീപിൽ ജനാതിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ബേളാരം ന്യൂസ് പോർട്ടലിന്റെ X (Twitter) അകൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17 വെകുന്നേരം 7.58 നാണ് അകൗണ്ട് സസ്‌പെൻഡ് ചെയ്തതായിട്ടുള്ള ഇമെയിൽ സന്ദേശം ടീം ബേളാരത്തിന് ലഭിച്ചത്. പുതിയ അകൗണ്ടുകൾ ആരംഭിച്ച് സസ്‌പെൻഷൻ മറികടക്കാൻ ശ്രമിച്ചാൽ അത്തരം അകൗണ്ടുകൾ കൂടി സസ്‌പെൻഡ് ചെയ്യുമെന്നും ഈമെയിലിൽ പറയുന്നു.
ലക്ഷദ്വീപിലെ അഡ്മിനിസ്റ്റേറ്ററുടെ ഒറ്റയാൾ ഭരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള നിയമ നിർമാണസഭ നിലവിൽ വരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലാണ് ബേളാരം.
പ്രസ്തുത സസ്‌പെൻഷനിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നും ഉടനെ തന്നെ അൺബ്ലോക്ക് ചെയ്യപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ടീം ബേളാരം പറഞ്ഞു.
